3ഡി അശ്ലീല സിനിമ കേരളത്തിലും; പൊലീസിന് ആശങ്ക

സിനിമയിലെ 3ഡി ഇഫക്ടുകള്‍ പ്രായഭേദമന്യേ ഏവരെയും ആകര്‍ഷിയ്ക്കുന്നതാണ്. സിനിമകള്‍ വെറുതെ കാണുക മാത്രമല്ല, അതിന്റെ ഭാഗമാവുന്ന അനുഭവമാണ് ത്രിമാനദൃശ്യങ്ങളിലൂടെ ലഭിയ്ക്കുന്നത്. ഇതുതന്നെയാണ് പൊലീസിനെയും മനശാസ്ത്രജ്ഞരെയും ആശങ്കപ്പെടുത്തുന്നത്.
3ഡി അശ്ലീലസിനിമകള്‍ യുവാക്കള്‍ക്കളുടെ മനസ്സില്‍ പ്രത്യേക തരത്തിലാണ് സ്വാധീനം ചെലുത്തുകയെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ലൈംഗികരംഗങ്ങള്‍ ലൈവായി കാണുന്ന ഇഫക്ടാണ് സിനിമകള്‍ സൃഷ്ടിയ്ക്കുക. ഇത് യുവാക്കളെ വഴിതെറ്റിയ്ക്കാനുള്ള സാധ്യത ഏറെയാണെന്ന് ഇവര്‍ വിശദീകരിയ്ക്കുന്നു.
3ഡി സിനിമകള്‍ കാണുന്നതിനായി പ്രത്യേകിച്ച പുതിയ ഉപകരണങ്ങളൊന്നും വാങ്ങേണ്ട ആവശ്യമില്ലെന്നതും പോണ്‍ സിഡികളുടെ വില്‍പന കൂട്ടുന്നുണ്ട്. 3ഡി ചിത്രങ്ങള്‍ കാണുന്നതിനായി പല മാഗസിനുകളും സൗജന്യമായി കണ്ണടകള്‍ വില്‍ക്കുന്നത് പ്രശ്‌നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിയ്ക്കുന്നു.
സാധാരണ ഡിവിഡി പ്ലേയറിലോ കമ്പ്യൂട്ടറിലോ 3ഡി പോണ്‍ സിനിമകള്‍ ആസ്വദിയ്ക്കാന്‍ കഴിയുന്നതാണ് യുവാക്കളെ ഇതിലേക്ക് കൂടുതലായി ആകര്‍ഷിയ്ക്കുന്നത്. 3ഡി ഗ്ലാസുകളുടെ ഗുണം കൂടുന്നതിനനുസരിച്ച് ദൃശ്യങ്ങളുടെ വ്യക്തതയും ഏറും. അതുകൊണ്ട് ഇബേ പോലുള്ള വെബ്‌സൈറ്റുകളിലൂടെ മികച്ച 3ഡി ഗ്ലാസുകള്‍ സ്വന്തമാക്കുന്നവരുടെ എണ്ണവും ഏറുകയാണ്. 150 രൂപ മുടക്കിയാല്‍ 3ഡി ഗ്ലാസ് ഇബേയിലൂടെ വാങ്ങാന്‍ കിട്ടും. അതേ സമയം കുറച്ചധികം ഒന്നിച്ചെടുത്താല്‍ 40 രൂപയേ ഒരു ഗ്ലാസിന് വില വരുകയുള്ളൂ. ഇതുവഴിയുള്ള വില്‍പനയും സംസ്ഥാനത്ത് വര്‍ദ്ധിയ്ക്കുന്നതായണ് സൂചനകള്‍.
മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തില്‍ 3ഡി സിനിമകള്‍ക്ക് വ്യാപകമായി പ്രചാരം കിട്ടിയിട്ടില്ല. ഇത്തരം ത്രിമാന സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് തിയറ്ററുകളുടെ എണ്ണം പോലും വളരെ കുറവാണ്. അതിനിടെയാണ് 3ഡി പോണ്‍ വീഡിയോകള്‍ യുവാക്കള്‍ക്കിടയില്‍ പ്രചാരമേറുന്നത്.












Click it and Unblock the Notifications