ബാലകൃഷ്ണ പിള്ള വീണ്ടും ജയിലിലേക്ക്

തിങ്കളാഴ്ചയാണ് പിള്ളയുടെ പരോള്‍ കാലാവധി കഴിയുന്നത്. അതിനുമുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകണമെന്നായിരുന്നു പിള്ളയുടെ ആവശ്യം. അനുവദനീയമായ പരോള്‍ തീര്‍ന്നതിനാള്‍ ഇനി പരോള്‍ എടുത്താല്‍ അത്രയും ദിവസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും.
ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. അടുത്തയാഴ്ചയേ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രിക്ക് കൈമാറൂ. റിപ്പോര്‍ട്ട് കിട്ടിയാലും തീരുമാനമെടുക്കുന്നത് പിന്നെയും വൈകും. പിള്ളയ്ക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച് മുന്നണിയ്ക്കുള്ളില്‍ തന്നെ ചേരിതിരിവുകളുണ്ടെന്നും സൂചനകളുണ്ട്.
മുന്‍കാലങ്ങളില്‍ കാലാവധി കഴിയുംമുമ്പ് മോചിപ്പിച്ചിട്ടുള്ള തടവുകാരുടെ വിവരങ്ങള്‍ ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരെ ഇളവ് നല്‍കി ഇതുവരെ വിട്ടയച്ചിട്ടില്ല. അങ്ങനെയൊരു കീഴ്‌വഴക്കം സൃഷ്ടിച്ച് പുലിവാലു പിടിയ്ക്കണമോയെന്നും സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications