അച്ഛന്‍ തീയിലെറിഞ്ഞ പിഞ്ചു കുഞ്ഞ് മരിച്ചു
ഗാസിയാബാദ്: ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ കുഞ്ഞിനെ തീയിലെറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞാണ് അച്ഛന്റെ ക്രൂരതയ്ക്ക ഇരയായത്.
ഉത്തര്‍പ്രദേശില ഗാസിയാബാദിനു സമീപമുള്ള പിപ്ലിഹധാ ഗ്രാമത്തിലെ ആസ് മുഹമ്മദാണ് തന്റെ പെണ്‍കുഞ്ഞിനെ തീയിലെറിഞ്ഞത്. ജൂണ്‍ മൂന്നിനായിരുന്നു സംഭവം.
ഭാര്യ കൗഷറുമായുള്ള വഴക്കിനെത്തുടര്‍ന്ന് ആസ് തീയിലെറിഞ്ഞ കുഞ്ഞ് ഗുരുതരമായി പൊള്ളലേറ്റതിനെ ത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആസ് മുഹമ്മദിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.












Click it and Unblock the Notifications