കോണ്‍ഗ്രസുകാര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു: ഹസാരെ

ഹസാരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുഖംമൂടിയാണെന്ന മട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം തടയാന്‍ ഇടപെടണമെന്നാണു സോണിയയോടു ഹസാരെ ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ അതു തെളിയിക്കാന്‍ തയാറാകണം. 73 വര്‍ഷത്തെ ജീവിതത്തില്‍ ഒരു രാഷ്ട്രീയകക്ഷിയുമായും ഞാന്‍ അടുപ്പം കാണിച്ചിട്ടില്ല. കാരണം എല്ലായിടത്തും അഴിമതിയാണ്-ഹസാരെ പറഞ്ഞു.
ലോക്പാല്‍ ബില്ലിനുവേണ്ടി ഏപ്രിലില്‍ താന്‍ നടത്തിയ സത്യഗ്രഹത്തിനു കിട്ടിയ ജനപിന്തുണ ഇനി ലഭിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണു കോണ്‍ഗ്രസ് നേതാക്കള്‍ കുപ്രചാരണം നടത്തുന്നതെന്നു ഹസാരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ സ്വഭാവഹത്യ നടത്തുന്നില്ലെന്നും ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ജനങ്ങളെ വഴിതെറ്റിക്കുന്നില്ലെന്നും സോണിയ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications