ഡീസല്‍, പാചകവാതക വില കൂട്ടിയേക്കും

പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ എണ്ണകമ്പനികള്‍ക്ക് ദിവസം 450 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഡീസലിന്റെയും മണ്ണെണ്ണയുടേയും പാചകവാതകത്തിന്റെയും വിലകൂട്ടിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാവൂ എന്നാണ് എണ്ണകമ്പനികളുടെ വാദം. ഇക്കാര്യം ഈയാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതിയോഗം പരിഗണിക്കും.
എന്നാല്‍ വീണ്ടും പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പക്കുന്നതിനോട് യുപിഎയിലെ വിവിധ ഘടകക്ഷികള്‍ക്കെതിര്‍പ്പുണ്ട്. ഉടനെ ഒരു വിലവര്‍ദ്ധന വേണ്ടന്ന അഭിപ്രായമാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇപ്പോള്‍ വീപ്പയ്ക്ക് 110 ഡോളറാണ്. പെട്രോളിനു അഞ്ചു രൂപയും ഡീസലിനു നാലു രൂപയും പാചകവാതകത്തിനു 25 രുപയും വര്‍ദ്ധിപ്പിക്കണമെന്നാണ് എണ്ണ കമ്പനികളുടെ ആവശ്യം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡീസല്‍ ലിറ്ററിനു 14.22 രൂപ നഷ്ടത്തിലാണ് വിറ്റഴിക്കുന്നതെന്നാണ് എണ്ണ കമ്പനികളുടെ വാദം. അതുപോലെ പാചകവാതക സിലിണ്ടറിനു 381.14 രൂപയും മണ്ണെണ്ണ ലിറ്ററിനു 27.74 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.












Click it and Unblock the Notifications