കനിമൊഴിയുടെ ജാമ്യാപേക്ഷ 20ലേയ്ക്ക് മാറ്റി

സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് കേസ് പരിഗണിക്കുന്ന 20ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റീസുമാരായ ബി.എസ്.ചൌഹാന്‍, സ്വതന്ത്ര കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചു.
സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മൂന്ന് ചോദ്യങ്ങളും സിബിഐയോട് ഉന്നയിച്ചിട്ടുണ്ട്. കലൈഞ്ജര്‍ ടി.വിയില്‍ 20 ശതമാനം ഓഹരി വീതമുള്ള കനിമൊഴിയ്ക്കും, ചാനലിന്റെ എം.ഡി ശരത്കുമാറിനും 214 കോടി രൂപ എങ്ങനെ ലഭിച്ചുവെന്നതിനെ കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് സിബിഐ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സ്‌പെക്ട്രം കേസില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായ യഥാര്‍ത്ഥ തുക എത്രയെന്ന് സിബിഐ കണക്കുകൂട്ടിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇല്ല എങ്കില്‍ കൃത്യമായ കണക്ക് സമര്‍പ്പിക്കാനും സിബിഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിലെ കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കനിമൊഴിയ്‌ക്കൊപ്പം ശരത്ത് കുമാറും സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു, ഇതും ജൂണ്‍ 20ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
ദില്ലി ഹൈക്കോടതി നേരത്തേ കനിമൊഴിയുടെ ജാമ്യാപേക്ഷ തളളിയിരുന്നു, ഇതിനെചോദ്യം ചെയ്തുകൊണ്ടാണ് കനിമൊഴി സുപ്രീം കോടതിയെ സമീപിച്ചത്. തീഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയ്ക്ക് ഇനി ജൂണ്‍ 20വരെ ജയിലില്‍ തുടരണം. 2ജി ഇടപാടില്‍ മെയ് 20നാണ് കനിമൊഴിയും ശരത്ത് കുമാറും അറസ്റ്റിലായത്.
കലൈഞ്ജര്‍ ടി.വിയില്‍ 20% ഓഹരിയുള്ള കനിമൊഴി മുന്‍ ടെലികോം മന്ത്രി എ.രാജ വഴി 214 കോടി രൂപ ചാനലിലേക്ക് കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്.












Click it and Unblock the Notifications