കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണര്‍ കോണ്ടം കഴുകി ഉപയോഗിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഉപയോഗിച്ച കോണ്ടങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോഗിച്ച കോണ്ടങ്ങള്‍ കഴുകി വീണ്ടും ഉപയോഗിക്കുകമൂലം ഗ്രാമവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്ടങ്ങള്‍ കിട്ടാനില്ലാത്തതിനാലാണത്രേ ഗ്രാമവാസികള്‍ ഇവ വീണ്ടും ഉപയോഗിക്കുന്നത്. ഒറ്റത്തവണത്തെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച കോണ്ടങ്ങള്‍ രണ്ടാമത് ഉപയോഗിക്കാന്‍ പാടില്ല. രണ്ടാമത്തെ ഉപയോഗത്തിലൂടെ കോണ്ടം നല്‍കുന്ന സുരക്ഷിതത്വം ഇല്ലാതാകുമെന്നാണ് നിര്‍മ്മാതാക്കളും ആരോഗ്യ വിദഗ്ധരും പറയുന്നത്.

സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് കര്‍ണാടക സര്‍്കാര്‍ അഞ്ചു ലക്ഷം കോണ്ടങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, രാജ്യത്ത് ഏറ്റവുംകൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കര്‍ണാടകത്തിന്.

കോണ്ടം കിട്ടാനില്ലാത്തതിനൊപ്പം തന്നെ ഇതിന്റെ ഉയര്‍ന്ന വിലയും ലൈംഗികത്തൊഴിലാളികളെപ്പോലുള്ളവര്‍ക്ക് താങ്ങാനാവാത്തതാണെന്നും ഇതിനാല്‍ത്തന്നെ ഒരേ കോണ്ടം പലവട്ടം ഉപയോഗിക്കാന്‍ ഇവര്‍ നിര്‍ബ്ബന്ധിതരാകുന്നുവെന്നുമാണ് കൊപ്പലിലുള്ള ഒരു എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നത്.

English summary
An acute shortage of free condoms is driving people in remote hamlets to wash and reuse the available varieties, and in the bargain, expose themselves to health problems. This scarcity could lead many users to indulge in unprotected sex, and even contract HIV/AIDS and other sexually transmitted diseases,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X