Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോവാദികളുടെ ശവക്കുഴി കണ്ടെത്തി

റാഞ്ചി: മാവോവാദികളുടേത് എന്ന് സംശയിക്കുന്ന പതിനാലു പേരുടെ മൃതദേഹങ്ങള്‍ മറവു ചെയ്ത ശവക്കുഴി റാഞ്ചി ഖുന്തി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തു വനമേഖലയില്‍ പൊലീസ് കണ്ടെത്തി. അഴുകിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്.

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരെ മാവോവാദികളെ കൂട്ടത്തോടെ മറവുചെയ്തതാണെന്നാണ് കരുതപ്പെടുന്നത്. മേഖലയില്‍ മാവോവാദികളെ നേരിടാനായി നിയോഗിച്ചിരിക്കുന്ന സിആര്‍പിഎഫിന്റെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇവിടെ നിന്നും അരകിലോമീറ്റര്‍ അകലെ മാവോവാദി ക്യാമ്പിനു നേര്‍ക്ക് കുറച്ചു ദിവസം മുമ്പ് സുരക്ഷാസേന ആക്രമണം നടത്തിയിരുന്നു. ഇതില്‍ കൊല്ലപ്പെട്ടവരെയാകാം ഇവിടെ മറവുചെയ്തിരിക്കുന്നതെന്ന് തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന എഎസ്പി അപൂര്‍വ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+