ഇടക്കൊച്ചി, അതിരപ്പള്ളി പദ്ധതികള്‍ക്ക് അനുമതിയില്ല

സംസ്ഥാനം ഉന്നയിച്ച ഒന്‍പതു പദ്ധതികളില്‍ ഏഴെണ്ണം അംഗീകരിക്കുന്നതായും രണ്ടെണ്ണം അനുവദിക്കാന്‍ നിര്‍വാഹമില്ലെന്നും ജയറാം രമേശ് പറഞ്ഞു. തിരുവനന്തപുരത്തെ നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശബരിമല മാസ്റ്റര്‍ പ്‌ളാന്‍ എത്രയും വേഗത്തില്‍ നടപ്പാക്കാന്‍ ചര്‍ച്ചയില്‍ ജയറാം രമേശിനോടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖം, ശബരിമല വികസനം, തീരദേശ ഏകോപന സംവിധാനം, അതിരപ്പിള്ളിയുള്‍പ്പെടെയുള്ള ജലവൈദ്യുതി പദ്ധതികള്‍, ഇടക്കൊച്ചി സ്‌റ്റേഡിയം തുടങ്ങിയവ ഉള്‍പ്പെടെ ഒന്‍പത് ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചത്.












Click it and Unblock the Notifications