ഡേ വധത്തിന് പിന്നില്‍ എണ്ണ മാഫിയയെന്ന്

കൊലപാതകത്തിനു പിന്നില്‍ മുംബൈയ്ക്കു പുറത്തുനിന്നോ ഒരുപക്ഷേ, മഹാരാഷ്ട്രയ്ക്കു പുറത്തുനിന്നോ ഉള്ള വാടകക്കൊലയാളികളാകാനാണു സാധ്യതയെന്നു പോലീസ് സംശയിക്കുന്നു.
ആസൂത്രണംചെയ് പദ്ധതിപ്രകാരമാണു ഡേയെ ഇല്ലാതാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഡേയ്ക്ക് അഞ്ചു തവണ വെടിയേറ്റതായാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുള്ളറ്റുകളില്‍ നാലെണ്ണം ശരീരം തുളച്ചു കടന്നുപോയപ്പോള്‍ ഒരെണ്ണം നെഞ്ചിന്റെ വലതുഭാഗത്താണു തറച്ചത്.
ഡേ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ വസതിയില്‍ചേര്‍ന്ന അടിയന്തര യോഗത്തില്‍ ചവാന്‍, കേസിന്റെ പുരോഗതി വിലയിരുത്തി.
പത്രപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു യോഗത്തിനുശേഷം ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ അറിയിച്ചു.












Click it and Unblock the Notifications