'പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയിലാക്കണം'

പ്രധാനമന്ത്രി, നീതിന്യായ വ്യവസ്ഥ, സന്നദ്ധ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുഖ്യമന്ത്രി പദവി ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നിരുന്നു- അദ്ദേഹം പറഞ്ഞു.
കുറച്ചാളുകള്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ജനാധിപത്യത്തില്‍ ശരിയല്ലെന്നും അന്നാ ഹസാരെയും രാംദേവും മറ്റും നടത്തിയ സമരങ്ങളെ ഉദ്ദേശിച്ച് ദിഗ്വിജയ് പറഞ്ഞു.
ബാബാ രാംദേവ് തനിക്ക് സംഭാവനയായി കിട്ടുന്ന കള്ളപ്പണം വെളുപ്പിക്കുന്ന ആളാണെന്നും സിംഗ് ആരോപിച്ചിട്ടുണ്ട്. കള്ളപ്പണം സമ്പാദിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് രാംദേവ് ആവശ്യപ്പെടുന്നത്. എങ്കില്‍ രാംദേവിന് രഹസ്യമായി ഹെലികോപ്ടര്‍ സംഭാവന ചെയ്ത വ്യക്തിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തട്ടെ.
സംഭാവന ഇനത്തില്‍ നികുതി ഒഴിവാക്കി തനിക്ക് കിട്ടുന്ന കള്ളപ്പണം വെളുപ്പിച്ച് രാംദേവ് വമ്പിച്ച ആസ്തി ഉണ്ടാക്കുകയാണ്. ഇങ്ങനെ കള്ളപ്പണം വെളുപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇതേപ്പറ്റി അന്വേഷണം വേണം- ദിഗ്വിജയ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ ലോക്‍പാല്‍ പരിധിയില്‍ വരുത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ പൊതുവായ അഭിപ്രായം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ദിഗ്‍വിജയ് സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഇതിനോ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.












Click it and Unblock the Notifications