Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: വനിതാ സിഐയും എസ്‌ഐയും കുരുക്കില്‍

കണ്ണൂര്‍: അനാശാസ്യ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിടുന്ന വനിതാ സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ നടപടിയുണ്ടായേയ്ക്കുമെന്ന് സൂചന. കണ്ണൂര്‍ പൊടിക്കുണ്ടില്‍ അനാശാസ്യം നടത്തിയെന്നാരോപിച്ച് വീട് വളഞ്ഞ് നാട്ടുകാരാണ് ഇവരെ പിടികൂടിയത്.

ഇവരുടെ രണ്ടുപേരുടെയും പേരില്‍ ഇതേവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പക്ഷേ വകുപ്പിന് ചീത്തപ്പേരുണ്ടാക്കിയെന്നതിന്റെ പേരില്‍ വകുപ്പുതല നടപിയുണ്ടായേക്കുമെന്നാണ് സൂചന.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ വനിതാ സിഐയാണ് കുഴപ്പത്തിലായിരിക്കുന്നത്. ഇവര്‍ താമസിക്കുന്ന വീട് ജൂണ്‍ പതിനൊന്നിന് ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് നാട്ടുകാര്‍ വളഞ്ഞത്.

തുടര്‍ന്ന് അനാശാസ്യം നടക്കുന്ന വീട് വളഞ്ഞുവെന്ന് കാണിച്ച് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കി. പൊലീസ് എത്തി വീട്ടിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് അക്കാദമിയിലെ തന്നെ എസ്‌ഐ ആണിദ്ദേഹം.

ഈ സംഭവത്തിന്റെ പേരില്‍ അര്‍ദ്ധരാത്രി പൊലീസും നാട്ടുകാരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ വകുപ്പ് മേധാവികള്‍ കാര്യമായി എടുത്തിട്ടുണ്ടെന്നാണ് സൂചന.

ആരോപണ വിധേയരായവര്‍ പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. എസ്.ഐയെ മാത്രം കസ്റ്റഡിയിലെടുത്ത് പോകാനൊരുങ്ങിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.

പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം വനിത സി.ഐയേയും പൊലീസിന് കസ്റ്റഡിയിലെടുക്കേണ്ടിവരുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഞായറാഴ്ച കണ്ണൂര്‍ എസ്.പി ദേബേഷ്‌കുമാര്‍ ബഹ്‌റ സ്ഥലത്തെത്തി നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

നാട്ടുകാര്‍ ഒപ്പിട്ട ഭീമഹര്‍ജിയും എസ്.പിക്ക് കൈമാറിയിട്ടുണ്ട്. ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം കിട്ടിയ വനിതാ സി.ഐ കണ്ണൂരിലെ വീട്ടിലേക്ക് വന്നപ്പോള്‍ അവരുടെ വാഹനമെത്തിക്കാനാണ് താന്‍ വന്നതെന്നാണ് എസ്.ഐ നല്‍കുന്ന വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+