കവിയൂര്‍ കേസ് : സിബിഐക്ക് രൂക്ഷവിമര്‍ശനം
കൊച്ചി: കവിയൂര്‍ കൂട്ട ആത്മഹത്യ കേസില്‍ സിബിഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷ വിമര്‍ശം. കേസന്വേഷണത്തില്‍ സിബിഐ അലംഭാവം കാട്ടുകയാണന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണത്തില്‍ സിബിഐ ഗുരുതരമായ അലംഭാവം കാണിക്കുന്നു. ഗൗരവമായ അന്വേഷണം സിബിഐ നടത്തിയില്ലെന്നു കോടതി വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത അനഘയുടെ ശരീരത്തില്‍ പുരഷ ബീജം കണ്‌ടെത്തിയതിനെ കുറിച്ച് അന്വേഷിയ്ക്കാന്‍ സിബിഐ തയാറായില്ല. അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്‌ടെത്തിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അനഘയുടെ സുഹൃത്ത് അയച്ച കത്തിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷില്ലെന്ന് കോടതി ചോദിച്ചു.
കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടാണു സിബിഐ കോടതിയില്‍ സ്വീകരിച്ചത്. 2008 സെപ്റ്റബറിലാണ് അനഘ ഉള്‍പ്പെടെയുള്ളവരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ നാരായണന്‍ നമ്പൂതിരി, അമ്മ ശ്രീദേവി, സഹോദരന്‍ അക്ഷയ്, സഹോദരി അഖില എന്നിവരാണ് ആത്മഹത്യ ചെയ്തത്.
അനഘയുടെയും കുടംബത്തിന്റെയും ആത്മഹത്യക്കു പിന്നില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഇവരുടെ മക്കള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.












Click it and Unblock the Notifications