വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ച യുവാവ് പിടിയില്‍
പത്തനംതിട്ട: കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടറെ യാത്രക്കാരനായ യുവാവ് മര്‍ദ്ദിച്ചു .ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
യാത്രക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ വനിതാകണ്ടക്ടര്‍ കുന്നന്താനം പാമല പാലപ്പാട്ട് ഷാജിയുടെ ഭാര്യ എസ്. ബിന്ദു (34) മല്ലപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ഞായറാഴ്ച കാലത്താണ് സംഭവം നടന്നത്. .
ചെങ്ങന്നൂര്‍ കോളനി സ്വദേശി ബാബു(38)വാണ് അറസ്റ്റിലായത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്യുന്നതിനെ ബിന്ദു ചോദ്യം ചെയ്തപ്പോള്‍ ബാബു അസഭ്യം പറഞ്ഞു, പിന്നീട് ഇയാള്‍ ടിക്കറ്റ് എടുത്തു.
ബസ്സ്റ്റാന്‍ഡിലെത്തി ബസ് പിന്നോട്ട് എടുക്കാനായി ബിന്ദു പിന്നിലേക്ക് നോക്കി ബെല്ലടിക്കുമ്പോള്‍ പ്രതി പുറത്തിടിക്കുകയായിരുന്നുവത്രേ. ഇടിയേറ്റ് വീഴുമ്പോള്‍ തല കമ്പിയിലിടിച്ചാണ് ബിന്ദുവിന് മുറിവേറ്റത്.
ഉടന്‍ തന്നെ മറ്റുയാത്രക്കാരും ബസ് സ്റ്റാന്റിലുണ്ടായിരുന്ന ചിലരും ചേര്‍ന്ന് ഇയാളെ പിടികൂടി സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ബിന്ദുവിന്റെ മൊഴി പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications