ദത്തെടുക്കല്‍: തട്ടുങ്കലിനെതിരെ ഉടന്‍ നടപടി
കൊച്ചി: കാനന്‍ നിമയമങ്ങള്‍ക്ക് വിരുദ്ധമായി പെണ്‍കുട്ടിയെ ദത്തെടുത്ത് വിവാദത്തില്‍ അകപ്പെട്ട വൈദികന് ഡോക്ടര്‍ ഡോണ്‍ തട്ടുങ്കലിനെ ബിഷപ്പ് പദവിയില്‍ നിന്നും മാര്‍പ്പാപ്പ ഒഴിവാക്കിയേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് ഉടന്‍ തന്നെ വത്തിക്കാനില്‍ നിന്നും അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന. തട്ടുങ്കല്‍ പത്തനം തിട്ട സ്വദേശിനിയെ ദത്തെടുത്തതും യുവതിയുടെ രക്തം അള്‍ത്താരയില്‍ തൡച്ചതും വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് 2008 ഒക്ടോബര്‍ 20ന് ഇദ്ദേഹത്തെ രൂപതയുടെ ഭരണ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു.
പിന്നീട് കുര്‍ബാന അര്‍പ്പിക്കാനും കുമ്പസരിപ്പിക്കാനും അവസരം നല്‍കിയിരുന്നു. പിന്നീട് പ്രശ്നത്തെക്കുറിച്ച് കേരളത്തിലെ മൂന്ന് ലത്തീന്‍ രൂപതാ ബിഷപ്പുമാരുടെ സമിതി അന്വേഷണംനടത്തി വത്തിക്കാന്‍ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് തട്ടുങ്കലിനെ വത്തിക്കാനില്‍ വിളിച്ച് മൊഴിയെടുത്തു.
ഇതിനിടെ തട്ടുങ്കലിനെയും യുവതിയെയും കൂടി തിരുവല്ലയിലെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത് പ്രശ്നം വീണ്ടും വഷളാക്കി. ഈ സംഭവത്തിന് ശേഷം ത്ട്ടുങ്കല് വത്തിക്കാനിലേയ്ക്ക് പോവുകയായിരുന്നു.
അന്വേഷണ സമിതി മാര്‍പാപ്പയ്ക്കു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഷപ് പദവിയില്‍നിന്ന് ഒഴിവാക്കുന്നതെന്നാണ് സൂചന. ബിഷപ് സ്ഥാനം നഷ്ടപ്പെട്ടാലും കേരളത്തിലെ ഏതെങ്കിലും രൂപതയിലെ സാധാരണ വൈദികനായി തട്ടുങ്കലിന് തുടരാന്‍ കഴിയും.
ഏഷ്യയില്‍ ഇതുവരെ ആരെയും ബിഷപ് പദവിയില്‍നിന്നു നീക്കിയിട്ടില്ല. തട്ടുങ്കലിനെതിരെ ഈ നടപടി കൈക്കൊള്ളുകയാണെങ്കില്‍ ആദ്യമായി ഇതിന് വിധേയനാകുന്ന വൈദികനായി അദ്ദേഹം മാറും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications