കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദത്തെടുക്കല്‍: തട്ടുങ്കലിനെതിരെ ഉടന്‍ നടപടി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: കാനന്‍ നിമയമങ്ങള്‍ക്ക് വിരുദ്ധമായി പെണ്‍കുട്ടിയെ ദത്തെടുത്ത് വിവാദത്തില്‍ അകപ്പെട്ട വൈദികന്‍ ഡോക്ടര്‍ ഡോണ്‍ തട്ടുങ്കലിനെ ബിഷപ്പ് പദവിയില്‍ നിന്നും മാര്‍പ്പാപ്പ ഒഴിവാക്കിയേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് ഉടന്‍ തന്നെ വത്തിക്കാനില്‍ നിന്നും അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന. തട്ടുങ്കല്‍ പത്തനം തിട്ട സ്വദേശിനിയെ ദത്തെടുത്തതും യുവതിയുടെ രക്തം അള്‍ത്താരയില്‍ തൡച്ചതും വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് 2008 ഒക്ടോബര്‍ 20ന് ഇദ്ദേഹത്തെ രൂപതയുടെ ഭരണ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു.

പിന്നീട് കുര്‍ബാന അര്‍പ്പിക്കാനും കുമ്പസരിപ്പിക്കാനും അവസരം നല്‍കിയിരുന്നു. പിന്നീട് പ്രശ്‌നത്തെക്കുറിച്ച് കേരളത്തിലെ മൂന്ന് ലത്തീന്‍ രൂപതാ ബിഷപ്പുമാരുടെ സമിതി അന്വേഷണംനടത്തി വത്തിക്കാന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് തട്ടുങ്കലിനെ വത്തിക്കാനില്‍ വിളിച്ച് മൊഴിയെടുത്തു.

ഇതിനിടെ തട്ടുങ്കലിനെയും യുവതിയെയും കൂടി തിരുവല്ലയിലെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത് പ്രശ്‌നം വീണ്ടും വഷളാക്കി. ഈ സംഭവത്തിന് ശേഷം ത്ട്ടുങ്കല്‍ വത്തിക്കാനിലേയ്ക്ക് പോവുകയായിരുന്നു.

അന്വേഷണ സമിതി മാര്‍പാപ്പയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഷപ് പദവിയില്‍നിന്ന് ഒഴിവാക്കുന്നതെന്നാണ് സൂചന. ബിഷപ് സ്ഥാനം നഷ്ടപ്പെട്ടാലും കേരളത്തിലെ ഏതെങ്കിലും രൂപതയിലെ സാധാരണ വൈദികനായി തട്ടുങ്കലിന് തുടരാന്‍ കഴിയും.

ഏഷ്യയില്‍ ഇതുവരെ ആരെയും ബിഷപ് പദവിയില്‍നിന്നു നീക്കിയിട്ടില്ല. തട്ടുങ്കലിനെതിരെ ഈ നടപടി കൈക്കൊള്ളുകയാണെങ്കില്‍ ആദ്യമായി ഇതിന് വിധേയനാകുന്ന വൈദികനായി അദ്ദേഹം മാറും.

English summary
The controversial priest John Thattunkal, who was adoption a young woman and violated cannon law, may lose his Bishop status. According to reports Vatican may soon announce the disciplinary action against him,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X