മക്കള്‍ 107 കാരിയെ തൊഴുത്തിലടച്ചു
തൃശ്ശൂര്‍: മക്കള്‍ക്കും മരുമക്കള്‍ക്കും ഭാരമായി തീര്‍ന്നപ്പോള്‍ 107 വയസ്സുകാരിയുടെ സഹവാസം പശുക്കള്‍ക്കൊപ്പം. വരന്തരപ്പള്ളി വടക്കുംമുറിയില്‍ പരേതനായ കേണന്റെ ഭാര്യ വള്ളിക്കുട്ടിക്കാണ് ഈ ദുരിതം.
രണ്ടു വര്‍ഷത്തോളമായി മക്കളിവരെ തൊഴുത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മനുഷ്യാവകാശ സംരക്ഷണ സമിതിക്കു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഉടുതുണി പോലുമില്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍.
ഇതിനു തൊട്ടടുത്തു തന്നെയാണ് മകന്റെ വീടെങ്കിലും അവര്‍ക്ക് അമ്മയെ വേണ്ട. ആളുകള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മകന്റെ ഭാര്യ തട്ടിക്കയറി. വള്ളിക്കുട്ടിയെ വലിച്ചിഴച്ച് റോഡില്‍ തള്ളാനും ഇവര്‍ ശ്രമിച്ചു. വള്ളിക്കുട്ടിയ്ക്കു വേറെ നാലു മക്കള്‍ കൂടിയുണ്ടെങ്കിലും ആര്‍ക്കും ഇവരെ വേണ്ട.
നിലവില്‍ ചാണകക്കുഴിക്കു സമീപം ഒരു കട്ടിലില്‍ പായവിരിച്ചാണ് ഇവര്‍ കിടക്കുന്നത്. ഇവിടെ വെളിച്ചമില്ല. സാമൂഹിക്ഷേമ വകുപ്പ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു നടപടിയെടുക്കുമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.












Click it and Unblock the Notifications