വിഎസ് വാടകവീട്ടിലേക്ക് മാറുന്നു

കാലപ്പഴക്കം മൂലം കന്റോണ്‍മെന്റ് ഹൗസിലെ ഭിത്തികളും ചുവരുകളും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തോളം വേണ്ടിവരും. അതുവരെ പ്രതിപക്ഷ നേതാവ് കവടിയാര്‍ ജവഹര്‍ നഗറിലെ വാടക വീട്ടിലായിരിക്കും താമസിക്കുക.
പ്രമുഖ കരാറുകാരനും എസ്എന്‍ഡിപി നേതാവുമായ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ മകന്റെ വീടാണ് വി.എസ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. വാടക വീട്ടില്‍ അവസാന വട്ടം മിനുക്കുപണികള്‍ നടക്കുകയാണ്. ലീഡര്‍ കെ. കരുണാകരന്‍ താമസിച്ചിരുന്ന അറാഫത്ത് എന്ന വീടിന്റെ എതിര്‍ വശത്താണ് അച്യുതാനന്ദന്റെ പുതിയ വാടക വീട്.
കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതു വരെ ക്ലിഫ് ഹൗസില്‍ താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും വിഎസ് അതു നിരസിക്കുകയായിരുന്നു. ഇതിനിടെ ചില പത്രങ്ങള്‍ വിഎസ് ക്ലിഫ് ഹൗസ് ഒഴിയാന്‍ മടിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ വിമര്‍ശിച്ച വിഎസ് താന്‍ ഉടന്‍ വാടകവീട്ടിലേക്ക് മാറുമെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications