സാംസങ് നോക്കിയയെ കടത്തിവെട്ടി

അടുത്ത പാദത്തില്‍ ആപ്പിളും നോക്കിയയെ മറികടക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഫോണും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളുമാണ് നോക്കിയയുടെ അടിതെറ്റിച്ചത്.
എന്നാല്‍ മൊത്തം മൊബൈല്‍ ഫോണ്‍ വിപണി കണക്കിലെടുക്കുന്പോള്‍ നോക്കിയ തന്നെയാണ് മുന്നില്‍. ബേസിക് ഫോണ്‍ വിപണിയിലുള്ള നോക്കിയയുടെ സ്വാധീനവും ആഴത്തിലുള്ള വിപണന ശൃംഖലയുമാണിതിനടിസ്ഥാനം. അതിനിടെ നോക്കിയ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ സിന്പയനില്‍ നിന്നും മാറി മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഒഎസ് പ്ലാറ്റ്ഫോമിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.












Click it and Unblock the Notifications