കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസങ് നോക്കിയയെ കടത്തിവെട്ടി

  • By Nisha Bose
Google Oneindia Malayalam News

Nokia samsung
ഹെല്‍സിങ്കി: നോക്കിയയെ മറികടന്ന് സാംസങ്ങ് ലോകത്തിലെ ഒന്നാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായി. 1996 മുതല്‍ നീണ്ട 14 വര്‍ഷങ്ങള്‍ നോക്കിയ നിലനിര്‍ത്തിയ കുത്തക തകര്‍ത്തുകൊണ്ടാണ് സാംസങ് സ്മാര്‍ട് ഫോണ്‍ വിപണിയിലെ രാജാക്കന്മാരായത്.

അടുത്ത പാദത്തില്‍ ആപ്പിളും നോക്കിയയെ മറികടക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഫോണും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളുമാണ് നോക്കിയയുടെ അടിതെറ്റിച്ചത്.

എന്നാല്‍ മൊത്തം മൊബൈല്‍ ഫോണ്‍ വിപണി കണക്കിലെടുക്കുന്പോള്‍ നോക്കിയ തന്നെയാണ് മുന്നില്‍. ബേസിക് ഫോണ്‍ വിപണിയിലുള്ള നോക്കിയയുടെ സ്വാധീനവും ആഴത്തിലുള്ള വിപണന ശൃംഖലയുമാണിതിനടിസ്ഥാനം. അതിനിടെ നോക്കിയ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ സിന്പയനില്‍ നിന്നും മാറി മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഒഎസ് പ്ലാറ്റ്ഫോമിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

English summary
Samsung Electronics Co Ltd will become the world's largest smartphone maker this quarter, overtaking struggling Nokia Oyj which has lead the market since 1996, Nomura said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X