ഭാര്യയ്ക്ക് സമ്മാനമായി ഇരുനില ടോയ്‌ലറ്റ്!!

ഇത്തരക്കാരില്‍ ചിലര്‍ അവരുപോലുമറിയാതെ വാര്‍ത്തകളിലെ താരങ്ങളായി മാറിപ്പോവുക വരെ ചെയ്യും. ഇതാ ബ്രിട്ടനിലെ അമ്പത്തിമൂന്നുകാരനായ ഒരാള്‍ ഇങ്ങനെയൊരു വ്യത്യസ്ത തീര്‍ത്ത് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. തന്റെ ഭാര്യയ്ക്ക് മുപ്പതാം വിവാഹവാര്‍ഷികദിനത്തില്‍ എന്ത് സമ്മാനിയ്ക്കുമെന്നതായിരുന്നു നിക് വിലന്റെ മനസ്സിലെ ചോദ്യം.
ഒട്ടേറെ ആലോചിച്ച് ഭാര്യ സൂയിയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു സമ്മാനം നല്‍കാന്‍ നിക് തീരുമാനിച്ചു, തീരുമാനിയ്ക്കുകമാത്രമല്ല നിക് അത് സമ്മാനിയ്ക്കുകയും ചെയ്തു, ഒരു കക്കൂസ്, വെറുമൊരു കക്കൂസോ എന്ന് കരുതരുത്, രണ്ട് നിലയുള്ള നല്ല സ്‌റ്റൈലന്‍ ഒരു കക്കൂസ് തന്നെയാണ് ഭര്‍ത്താവിന്റെ സമ്മാനമായി സൂയിയ്ക്ക് ലഭിച്ചത്. ഇംഗ്ലണ്ടിലെ ഷെറിഹാം നോര്‍ഫോക്ക് ബീച്ചില്‍ എഴുപത് ലക്ഷത്തോളം രൂപമുടക്കിയാണ് നിക് ഈ കക്കൂസ് വാങ്ങിച്ചത്.
ഇപ്പോള്‍ ഇതൊരു കക്കൂസാണെങ്കിലും ഈ കെട്ടിടം പൊളിച്ച് നല്ലൊരു വീടു വയ്ക്കാനാണ് തന്റെ പദ്ധതിയെന്നാണ് മൂന്നു മക്കളുടെ പിതാവായ നിക് പറയുന്നത്. അവധി ദിനങ്ങള്‍ ആഘോഷിക്കാനായ നിക് സൂയിയ്ക്കും മക്കള്‍ക്കുമൊപ്പം ഇവിടെയെത്തുക പതിവാണത്രേ, അതിനാല്‍ ഈ ഇരുനില കക്കൂസ് പൊളിച്ച് നല്ലൊരു വീട് വയ്ക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
കെട്ടിടത്ത് നല്ല ഒരു പിരിയന്‍ ഗോവണയും കടല്‍ക്കാഴ്ചകള്‍ കാണാനായി നല്ല വലിയ ജനാലകളും വെച്ച് നല്ലൊരു കടലോര വസതിയായ്ക്കി മാറ്റുമെന്നും നിക് പറയുന്നു.












Click it and Unblock the Notifications