Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരന്‍ തുണിയഴിച്ചു; വിമാനം തിരിച്ചിറക്കി

മാഡ്രിഡ്: യാത്രക്കാരന്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. സ്പാനിഷ് ഐബീരിയന്‍ വിമാനമാണ് യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനത്തെത്തുടര്‍ന്ന് തിരിച്ചിറക്കിയത്.

മാഡ്രിഡ് വിമാനത്താവളത്തില്‍ നിന്നും 110 യാത്രക്കാരുമായി ജര്‍മ്മനിയിലേയ്ക്ക് യാത്രതിരിച്ചതായിരുന്നു വിമാനം. ഏപ്രില്‍ ഒന്‍പതിന് വൈകീട്ട് ആണ് വിമാനം മാഡ്രിഡില്‍ നിന്നും യാത്രതിരിച്ചത്. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ഒരു യാത്രക്കാരന്‍ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി പൂര്‍ണ നഗ്നനായി.

മറ്റുള്ളവര്‍ക്ക് ശല്യമായ ഇയാളെ ഉടന്‍ തന്നെ ടോയ്‌ലറ്റില്‍ കയറ്റി അടച്ച ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നു എന്ന് ഐബീരിയന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

പൊലീസ് വിമാനത്തിനുള്ളില്‍ എത്തി ശല്യക്കാരനെ അറസ്റ്റ് ചെയ്യുന്നതുവരെ യാത്രക്കാര്‍ അക്ഷമരായിരുന്നു. നഗ്നതാ പ്രദര്‍ശനം നടത്തിയ ഇയാള്‍ ജര്‍മ്മനിക്കാരനാണെന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ എയര്‍ലൈന്‍സ് വക്താവ് തയ്യാറായില്ല.

സാധാരണഗതിയില്‍ മദ്യപിച്ചെത്തുന്ന യാത്രക്കാരാണ് പ്രശ്‌നമുണ്ടാക്കുന്നത് എങ്കില്‍ ഇത്തവണ മദ്യപാനം പ്രശ്‌നമായതേ ഇല്ല എന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+