ആരോഗ്യം മെച്ചപ്പെട്ടു; രാംദേവ് ആശുപത്രി വിട്ടു

അഴിമതിയ്ക്കും കള്ളപ്പണത്തിനും എതിരെ നിരാഹാരസമരം നടത്തിയ രാംദേവിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് ഇവിടെവച്ച് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ നല്‍കിയ പഴച്ചാര്‍ കുടിച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. രാംദേവിന്റെ രക്തസമ്മര്‍്ദം സാധാരണനിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ഏതാനും ദിവസത്തേയ്ക്ക് യോഗ ചെയ്യരുതെന്നും പൂര്‍ണവിശ്രമം വേണമെന്നും അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ നിന്നും പുറത്തുവന്ന രാംദേവ് അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ യുദ്ധം തുടരുമെന്ന പ്രഖ്യാപിച്ചിട്ടുണ്ട്. രാംലീലാ മൈതാനത്ത് ജനങ്ങള്‍ നേരിട്ട പൊലീസ് ബലപ്രയോഗം വെറുതെയായില്ലെന്നും സാമ്പത്തിക മേഖലയില്‍ ഇന്ത്യ സൂപ്പര്‍ ശക്തിയായി മാറുന്ന ലക്ഷ്യത്തിനായി അവസാനശ്വാസം വരെ പൊരുതുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആരോഗ്യം വീണ്ടെടുക്കുന്നത് വരെ വിശ്രമം തുടരുമെന്നും ആഹാരക്രമത്തില്‍ പ്രത്യേക നിയന്ത്രണമൊന്നുമില്ലെന്നും ബാബ പഴങ്ങള്‍ മാത്രമാണ് കഴിക്കുന്നതെന്നും അനുയായികള്‍ വ്യക്തമാക്കി. പൂര്‍ണവിശ്രമത്തിന് ശേഷം മറ്റൊരു നിരാഹാരം നടത്തുന്നതിന് പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഉത്തരാഖണ്ഡിലെ ജോളി ഗ്രാന്‍ഡ് ആശുപത്രിയിലായിരുന്നു ബാബയുടെ ചികിത്സ.












Click it and Unblock the Notifications