14കാരിയെ വിവാഹം ചെയ്ത 28കാരന് അറസ്റ്റില്‍
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ വിഴിപുരത്തിനടുത്ത് താഴമതൂര് ഗ്രാമത്തിലെ ശെല്വരാജന്(28)ആണ് അറസ്റ്റിലായത്.
ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചുവച്ചാണ് ഇയാള്‍ പതിനാലുകാരിയെ വിവാഹം ചെയ്തത്. തുടര്‍ന്ന് ആദ്യഭാര്യ പഴനിയമ്മാല് നല്കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
വീട്ടുകാരുടെ നിര്‍ബ്ബന്ധപ്രകാരമാണ് ഇയാള്‍ സ്വന്തം ഗ്രാമത്തില്‍ത്തന്നെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറായതത്രേ.
പഴനിയമ്മാളുമായുള്ള ബന്ധത്തില്‍ ശെല്‍വരാജിന് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.
പ്രശ്നം പരിഹരിച്ച് ഭാര്യയെ തന്റെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതിനു ശേഷമായിരുന്നു ശെല്‍വരാജ് 14 കാരിയെ പുനര്‍വിവാഹം ചെയ്തത്. ഇതിന് അയാളെ പ്രേരിപ്പിച്ചതിന് ശെല്‍വരാജിന്റെ രക്ഷിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications