Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചയാളുകള്‍ അണക്കെട്ട് പണിതു ?

ദാന്‍ഡെവാഡ: ജലസേചന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹിറ്റാമെറ്റ ഗ്രാമത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഈ വര്‍ഷം ജാനുവരിയ്ക്കും മാര്‍ച്ചിനും ഇടയ്ക്ക് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ദയാ ഹിര്‍മ്മ 48 ദിവസം പണിയെടുത്തു, 4800 രുപ കൈപ്പറ്റി.

എന്നാല്‍ ദയാ ഹിര്‍മ്മ മരിച്ചിട്ടു രണ്ടു വര്‍ഷമായി. ദയാ ഹിര്‍മ്മ മാത്രമല്ല, മരണമടഞ്ഞ മറ്റ് 5 പേരു കൂടി ഈ ഗ്രാമത്തിലെ അണക്കെട്ട് നിര്‍മ്മാണത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ മരിച്ച 6 പേരുള്‍പ്പെടെ 145 പേരു ചേര്‍ന്നു പണിത അണക്കെട്ട് ഹിറ്റാമെറ്റ ഗ്രാമത്തിലെവിടെയുമില്ലന്നതാണ് വേറൊരു രസം. ജലസേചന വകുപ്പിന്റെ കണക്കുകളില്‍ പണിയെടുത്തു പണം കൈപ്പറ്റിയതായി പറയുന്നവര്‍ക്കാര്‍ക്കും ഒരു രൂപ പോലും കിട്ടിയിട്ടുമില്ല.

ഗ്രാമത്തിലെ സുനില്‍ കുമാര്‍ കശ്യപ് എന്ന ചെറുപ്പക്കാരന്‍ ദയാ ഹിര്‍മ്മയുടെ പേര് ലിസ്റ്റില്‍ കണ്ട് ജില്ലാ ആസ്ഥാനത്ത് പരാതി നല്‍കിയതോടെയാണ് വന്‍ അഴിമതി പുറത്തു വന്നത്. സബ് ഡിവിഷണല്‍ ഓഫീസര്‍ക്കെതിരെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ഇവിടെ വന്‍ അഴിമതി നടത്തുകയായിരുന്നു. 30.45 കോടി രൂപ ചിലവഴിച്ച സ്ഥാനത്ത് അവര്‍ 55.42 കോടി രൂപ കൈപ്പറ്റിയെന്നും സൂചനയുണ്ട്. ദാന്‍ഡെ
വാഡയ്ക്കനുവദിക്കുന്ന പണത്തിന്റെ 40-50 ശതമാനവും ഇത്തരത്തിലുള്ള അഴിമതിയിലൂടെ നഷ്ടപ്പെടുകയാണെന്ന് ഒരു മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+