ഡേ വധം പൊലീസുകാരെയും സംശയം
മുംബൈ: മിഡ് ഡേയുടെ ക്രൈം റിപ്പോര്‍ട്ടര്‍ മുതിര്‍ന്ന ജെ.ഡെ.യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലില്‍.
സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്ന അനില്‍ മഹാബോലെയെ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡേയുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
മഹാബോലെയ്ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്മീഷണറെ ആസാദ് മൈതാന്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് അപ്രധാനമായ കണ്‍ട്രോള്‍ റൂമിലേയ്ക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
ഡേയെ വധിച്ചുവെന്ന് കരുതുന്ന പ്രതിയുടെ രേഖാചിത്രം മുംബൈ പോലീസ് പുറത്തുവിട്ടുണ്ട്. ദൃക്‌സാക്ഷികളായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്.












Click it and Unblock the Notifications