ഗാന്ധിജിയുടെ കണ്ണട കളവുപോയി

ഗാന്ധിജി സ്ഥിരമായി തങ്ങിയിരുന്ന കുടിലില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വസ്തുവകകളുടെ പട്ടിക തയാറാക്കിയിരുന്നുവെന്നും അതില്‍ കണ്ണട ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നും ആശ്രമം പ്രസിഡന്റ് എം.എം. ഗഡ്കരി പറഞ്ഞു.
കുടില്‍ ശുചിയാക്കാന്‍ ചെന്നവരാണ് കണ്ണട കാണാതായ വിവരം അറിയിച്ചത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്നു വാര്‍ധ ഡിവൈഎസ്പി എം.ജി. നാലെ പറഞ്ഞു.
ട്രസ്റ്റിമാര്‍ യോഗം ചേര്‍ന്ന ശേഷമേ പരാതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് ഗഡ്കരി അറിയിച്ചു.
നാഗ്പുരില്‍നിന്ന് 75 കിലോമീറ്റര്‍ ദൂരെയുള്ള വാര്‍ധയില്‍ 1936ലാണ് ആശ്രമം സ്ഥാപിച്ചു ഗാന്ധിജി താമസമാരംഭിച്ചത്. മൂന്നുലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.












Click it and Unblock the Notifications