സോണിയയുടെ യാത്രകള്‍; അധികൃതര്‍ ഇരുട്ടില്‍തപ്പുന്നു

സോണിയയുടെ വിദേശയാത്രകളെക്കുറിച്ച് അറിയണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയ ഒരു അപേക്ഷകാരണം പ്രധാനമന്ത്രിയുടെ ഓഫീസ് നട്ടം തിരിയുകയാണ്. ഇക്കാര്യത്തില്‍ വിവിരം നല്‍കാന്‍ അധികൃതര്‍ പാടുപെടുന്നത് മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് പോലും അമ്പരപ്പും അസ്വസ്ഥതയുമുണ്ടാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയിലെ ഹിസാര്‍ സ്വദേശി രമേഷ് വര്‍മ്മയാണ് 2010ല്‍ സോണിയയുടെ യാത്രക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ഇതേവരെ ഇതിന് മറുപടി ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഇതിന് മറുപടി നല്‍കണണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ് മിശ്ര ആവശ്യപ്പെട്ടിരിക്കുകയാണ്.
സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതി അധ്യക്ഷ എന്ന നിലയില്‍ എത്ര തവണ വിദേശ യാത്ര നടത്തിയിട്ടുണ്ട് എന്നും യാത്രകളിലൂടെ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് അറിയണമെന്നും ആണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ അപേക്ഷ ആദ്യം വിദേശകാര്യ വകുപ്പിനും പിന്നീട് പാര്‍ലമെന്ററികാര്യ വകുപ്പിനും അയച്ചുകൊടുത്തു.
സോണിയ ഗാന്ധിയുടെ വിദേശ യാത്ര സംബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷമായി പൈസയൊന്നും ചെലവായിട്ടില്ലെന്നാണ് പാര്‍ലമെന്ററികാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി നല്‍കിയതായി കാബിനറ്റ് സെക്രട്ടറിയേറ്റിന് അറിവുമില്ല എന്നും മിശ്ര പറയുന്നു.
യഥാര്‍ത്ഥത്തില്‍, അപേക്ഷ കേന്ദ്ര പൊതു വിവരാവകാശ കമ്മീഷണര്‍ക്ക് (സിപിഐഒ) കൈമാറുകയാണ് വേണ്ടത്. ഇതിനു പകരം, 2010 ഫെബ്രുവരി 26 ന് സമര്‍പ്പിച്ച അപേക്ഷ അതേ വര്‍ഷം മാര്‍ച്ച് 16 ന് വിദേശകാര്യ വകുപ്പിനും മാര്‍ച്ച് 26 ന് പാര്‍ലമെന്ററികാര്യ വകുപ്പിനും കൈമാറുകയായിരുന്നു. പിഎംഒ ഇനിയെങ്കിലും ഇത്തരം അപേക്ഷകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്.
എന്നാല്‍, സര്‍ക്കാരോ കോണ്‍ഗ്രസോ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. സോണിയയുടെ വിദേശ സന്ദര്‍ശനങ്ങള്‍ എല്ലാം സ്വകാര്യമായിരുന്നു എന്നും ദേശീയ ഉപദേശക സമിതി അധ്യക്ഷ എന്ന നിലയില്‍ വിദേശത്ത് പോയതായി അറിയില്ല എന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications