മുല്ലപ്പെരിയാര്‍: ആശങ്ക അകറ്റണമെന്ന് ജയലളിത

അണക്കെട്ട് പ്രദേശത്ത് കേരളം പഠനം നടത്തുന്നതും, പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കവും തടയണമെന്ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ജയലളിത ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും ശ്രീലങ്കയില്‍ തടവില്‍ കഴിയുന്ന തമിഴ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ ചര്‍ച്ചാ വിഷയങ്ങളെന്ന് ജയലളിത നേരത്തെ അറിയിച്ചിരുന്നു.
തിങ്കളാഴ്ച ദില്ലിയിലെത്തിയ ജയലളിത ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തുമായും ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദുമായും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിഎ സഖ്യകക്ഷിയായ ഡിഎംകെ ആശങ്കയോടെയാണ് ജയലളിതയുടെ ദില്ലി സന്ദര്‍ശനത്തെ കാണുന്നത്. സ്‌പെക്ട്രം അഴിമതിയുമായി ബ്ന്ധപ്പെട്ട് കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല.
ഈ പ്രശ്‌നത്തില്‍ ഡിഎംകെ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ എഐഎഡിഎംകെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജയലളിത നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കോണ്‍ഗ്രസ് ജയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഡിഎംകെയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications