200 കിലോ കോഴിക്കോടന്‍ ഹല്‍വ പിടികൂടി

കല്ലായി പാലത്തിനു സമീപത്തുള്ള നാല് ഹല്‍വ നിര്‍മാണ യൂണിറ്റുകളില്‍ നടത്തിയ മിന്നില്‍ പരിശോധനയിലാണ് പഴകിയ ഹല്‍വ കണ്ടെടത്തി നശിപ്പിച്ചത്. കടകളില്‍ വില്‍പനയ്ക്ക് വെച്ചിട്ടും വിറ്റുപോകാതെ തിരിച്ചെത്തിയ ഹല്‍വവീണ്ടും വൃത്തിയാക്കി പാക്ക് ചെയ്ത് വില്‍പനയ്ക്ക് വെയ്ക്കാനുള്ള ശ്രമമായിരുന്നു ഇവിടെ നടന്നിരുന്നത്.
പലനിറത്തിലായി വിവിധ പാത്രങ്ങളിലായാണ് ഹല്‍വ സൂക്ഷിച്ചിരുന്നത്. ശര്‍ക്കര ലായനിയില്‍ പാറ്റയും മറ്റു പ്രാണികളും നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇതെല്ലാം നശിപ്പിയ്ക്കുകയും ബന്ധപ്പെട്ടവരോട് പിഴയടക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. സ്ഥലം വൃത്തിയായി സൂക്ഷിയ്ക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications