വെള്ളാപ്പള്ളിക്കെതിരെയുള്ള വാറന്റ് പിന്‍വലിച്ചു

കേസില്‍ ഹാജരാകാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ഹാജരാക്കിയതിനെ തുടര്‍ന്നാണു നടപടി. ചേര്‍ത്തല സ്വദേശി രമണന്‍ നല്‍കിയ വഞ്ചനാ കേസില്‍ വെളളാപ്പള്ളി നിരന്തരം കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് വാറന്റ്.
വെള്ളാപ്പള്ളി ഒന്നാം പ്രതിയായ കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. മറ്റുപ്രതികള്‍ ഇതിനോടകം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് വെള്ളാപ്പള്ളി സ്‌റ്റേ വാങ്ങിയിരുന്നു. സ്‌റ്റേ ഉത്തരവ് യഥാസമയം ആലപ്പുഴ കോടതിയില്‍ ഹാജരാക്കാതിരുന്നതിലാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications