പെണ്‍വാണിഭക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ . തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി കണ്ണമ്മൂടില്‍ മണികണ്ഠനാണ് അറസ്റ്റിലായത്.
തമിഴ്‌നാട് പ്രാദേശിക നേതാവും വന്‍കിട വ്യവസായിയുമായ ഇയാളെ ചെന്നൈയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിംഗപ്പൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ ചേര്‍ന്ന് നിരവധി പേര്‍ക്ക് കാഴ്ചവെച്ച സംഭവത്തെ തുടര്‍ന്ന്, പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണംചെയ്ത നിരവധി പേര്‍ കുടുങ്ങിയിരുന്നു. രാഷ്ട്രീയ സിനിമാരംഗത്തുള്ള ഒട്ടേറെപ്പേര്‍ക്കെതിരെ കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. മകളെ പാലത്തില്‍ കൊണ്ടുപോയി പുഴയിലേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിന് പ്രേരിപ്പിച്ച പിതാ് ഉള്‍പ്പെടെയുള്ളവര്‍ റിമാന്റിലാണ്.












Click it and Unblock the Notifications