ഇന്ദു കേസ്: എസ്എംഎസുകള്‍ വീണ്ടെടുക്കാനാവില്ല
കൊച്ചി: തീവണ്ടിയാത്രക്കിടെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിനി ഇന്ദുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.
ഇന്ദു ഡിലീറ്റ് ചെയ്തുകളഞ്ഞ സന്ദേങ്ങള്‍ വായിക്കാന്‍ കഴിഞ്ഞാല്‍ മരണത്തിന്റെ ദൂരൂഹത നീക്കാന്‍ കഴിയുമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷ വേണ്ടെന്നും സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ലെന്നും തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി അന്വേഷണം സംഘം പറയുന്നു.
ഇന്ദുവിന്റെ മൊബൈലിനൊപ്പം, സഹയാത്രികനും കേസില്‍ ആരോപണ വിധേയനുമായ സുഭാഷിന്റെ മൊബൈലും ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇന്ദുവിന്റെ മൊബൈലിലെ മൂന്ന് മെസേജുകള്‍ മാത്രമാണ് വീണ്ടെടുക്കാനായത്. ഈ മെസേജുകളാണെങ്കില്‍ കേസന്വേഷണത്തിന് സഹായകമായവയുമല്ല.
ില മൊബൈലുകളില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വേറുകള്‍ മെസേജുകള്‍ വീണ്ടെടുക്കുന്നതിന് തടസം സൃഷ്ടിക്കാറുണ്ട്. മെസേജുകള്‍ സംഭരിക്കാനുള്ള ഫോണിന്റെ ശേഷി കഴിയുമ്പോള്‍ ചിലവ സ്വയം ഡിലീറ്റ് ആയിപ്പോവുകയും ചെയ്യും- ഇങ്ങനെയാണ് സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തതിനെക്കുറിച്ച് ലാബ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കേസില്‍ സംശയിക്കപ്പെടുന്ന സുഭാഷ് ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ജോലിയ്ക്ക് പോയിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications