ട്രോളിങ് നിരോധനം ചൊവ്വാഴ്ച രാത്രി മുതല്‍

മത്സ്യങ്ങളുടെ പ്രജനനകാലമായ മണ്‍സൂണില്‍ സുഗമമായ വംശവര്‍ധനവിന് കളമൊരുക്കാനും മത്സ്യക്കുഞ്ഞുങ്ങളുടെ കൂട്ടനാശത്തിനിടവരാതിരിക്കാനുമാണ് ട്രോളിങ് നിരോധം. അതേ സമയം
വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും സാധാരണ വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല.
കടലില്‍ ഇപ്പോള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ബോട്ടുകള്‍ അര്‍ധരാത്രിക്ക് മുമ്പായി തിരിച്ച് അതാത് തുറമുഖങ്ങളിലെത്തണം. ബോട്ടുകള്‍ കരക്ക് കയറ്റുകയോ സുരക്ഷിതമായി നിര്‍ത്തിയിടുകയോ വേണം.
നിരോധനകാലയളവില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയവ സംയുക്തമായി കടല്‍ പട്രോളിങ് നടത്തുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ ഏറ്റവും ചുരുങ്ങിയത് 25,000 രൂപ പിഴയടക്കേണ്ടിവരും. വര്‍ഷങ്ങളായി കേരളത്തില്‍ ട്രോളിങ് നിരോധം ഫലപ്രദമായി നടപ്പാക്കാനായിട്ടുണ്ട്.
ട്രോളിങ് നിരോധന കാലയളവില്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മത്സ്യതൊളിലാളി കുടുംബങ്ങള്‍ വലിയൊരളവില്‍ ആശ്വാസമാവും.












Click it and Unblock the Notifications