കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും:തിരുവഞ്ചൂര്‍

  • By Ajith Babu
Google Oneindia Malayalam News

Thiruvanchoor Radhakrishnan
മൂന്നാര്‍: യഥാര്‍ത്ഥ കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുള്ള ഒഴിപ്പിക്കല്‍ മാത്രമെ മൂന്നാറില്‍ ഉണ്ടാകുകയുള്ളുവെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഭൂമാഫിയയ്‌ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസര്‍ ശക്തമായി നീങ്ങുമെന്നും മൂന്നാര്‍ മേഖലയിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.

സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അതിന് ശേഷം നടപടികളിലേക്ക് കടക്കുമെന്നും നിയമനടപടികളിലൂടെ മാത്രമെ കയ്യേറ്റങ്ങള്‍ ഒഴ്പ്പിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വേളയിലാണ് ഭൂമാഫിയ മൂന്നാറില്‍ വ്യാപകമായ കയ്യേറ്റം നടത്തിയത്. ഒഴിപ്പിക്കലിനെതിരെ ആദിവാസികളെ മനുഷ്യ കവചമാക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കുടിയേറ്റ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കും. 2500 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശ രേഖ നല്‍കുമെന്നും പുതിയ പട്ടയങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മൂന്നാര്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ജീവനക്കാരെ അടിയന്തരമായി നിയമിക്കും.മൂന്നാറിലെ ടാറ്റയുടെ ഭൂമി അളന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷം നടപടിയെടുക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കലത്തേത് പോലുള്ള യുദ്ധസമാനമായ സാഹചര്യം ഉണ്ടാകില്ലെന്ന് കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

English summary
Revenue Minister Thiruvanchoor Radhakrishnan on Tuesday began his visit to Devikulam and Udumpanchola areas in Munnar where encroachment is largely reported. He first visited Gap and Chinnakanal areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X