വെള്ളാപ്പള്ളിയ്ക്ക് ജാമ്യമില്ലാ വാറണ്ട്

ചേര്‍ത്തല സ്വദേശി കെ.കെ രമണന്‍ എന്നയാള്‍ നല്‍കിയ വഞ്ചനക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ആലപ്പുഴ രണ്ടാം നമ്പര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
കോടതിയില്‍ ഹാജരാകുന്നതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ നേടിയിരുന്നു. എന്നാല്‍ ഈ ഉത്തരവിന്റെ പകര്‍പ്പ് ഇന്നു കേസ് പരിഗണിച്ച കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വാറണ്ട്് പുറപ്പെടുവിച്ചത്. വഞ്ചനക്കേസില്‍ വെള്ളാപ്പള്ളി ഒന്നാംപ്രതിയാണ്. കേസില്‍ ഒന്‍പതു പ്രതികളാണുള്ളത്.












Click it and Unblock the Notifications