വിഎസിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

തുട്ട് ലഭിക്കുന്ന വകുപ്പാണ് തനിക്ക് ലഭിച്ചതെന്ന് വിഎസ് പആരോപിച്ചിരുന്നു. അദ്ദേഹം അത് പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നായിരിക്കാം. കാരണം മുമ്പ് അദ്ദേഹം കൈവശം വച്ച ഐടി വകുപ്പാണ് താനിപ്പോള്‍ ഭരിക്കുന്നത്. അതാവാം വി.എസിനെ കൊണ്ട് ഇങ്ങനെ പറയിച്ചത് വിഎസിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തന്നെ പീഡിപ്പിച്ചതിനെതിരായി ഉയര്‍ന്ന ജനവികാരമാണ് മലപ്പുറത്തെ മുസ്ലീം ലീഗിന്റെ വിജയത്തിന് കാരണമായത്. ഇരയുടെ വികാരം വേട്ടക്കാരന് അറിയില്ല. വേട്ടക്കാരന് അമ്പ് കൊള്ളുമ്പോള്‍ മാത്രമെ വേദന അറിയുകയുള്ളൂ.
സംസ്ഥാനത്തെ ചെറുകിട, പരമ്പരാഗത വ്യവസായങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐടി മേഖലയില്‍ കേരളം പിന്നിലാണ്. മറ്റു സംസ്ഥാനങ്ങള്‍ ഐ.ടി പദ്ധതികള്‍ നടപ്പാക്കി തൊഴില്‍ നല്‍കിക്കഴിഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കേണ്ട അതിക്രമിച്ചു പോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications