രമേശിന്റെ ബന്ധുവിന്റെ സ്ഥലത്ത് ചെങ്കൊടി
കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ ബന്ധുവിന്റെ കാഞ്ഞങ്ങാട് വാഴന്നൂരടിയിലുള്ള സ്ഥലത്ത് ചെങ്കൊടി നാട്ടി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഴന്നൂരിലെ ചൈനാക്ലേ ഫാക്ടറിക്കടുത്തുള്ള ചുറ്റുമതില്‍ കെട്ടിയ 40 സെന്റ് സ്ഥലത്ത് കൊടി നാട്ടിയതായി കണ്ടത്.
പരിയാരം മെഡിക്കല്‍ കോളജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ടയില്‍ എം.ബി.ബി.എസ് സീറ്റ് വാങ്ങിയ രമേശിന്റെ നടപടി വിവാദമായിരുന്നു. പിന്നീട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രമേശന്‍ സീറ്റ് വേണ്ടെന്ന് വെക്കുകയായിരുന്നു. രമേശന്റെ നടപടിയെ ഡിവൈഎഫ്‌ഐ നേതൃത്വവും വിമര്‍ശിച്ചിരുന്നു.
മകളുടെ സീറ്റിനായി ഭാര്യാ സഹോദരന്‍ അനില്‍കുമാറാണ് പണമടച്ചതെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം തെറ്റാണന്നുമാണ് രമേശന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.












Click it and Unblock the Notifications