കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന്‍ ജയിലില്‍ കീഴടങ്ങി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: വിവാദസ്വാമി സന്തോഷ് മാധവന്‍ എറണാകുളം സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങി. നേരത്തേ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാമ്യം റദ്ദാക്കിയിരുന്നു.

പരോളില്‍ പുറത്തിറങ്ങുമ്പോള്‍ എറണാകുളം വിട്ട് പോകരുതെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ വ്യവസ്ഥ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരോള്‍ റദ്ദാക്കിയത്.

മജിസ്‌ട്രേട്ടിന്റെ മുന്‍പാകെ ഹാജരാക്കിയ സന്തോഷ് മാധവനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. സന്തോഷ് മാധവന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.

തിങ്കളാഴ്ച ഏഴു മണിക്കുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ കസ്റ്റഡിയിലെടുത്തു നിയമാനുസൃത നടപടി സ്വീകരിക്കാനായിരുന്നു നിര്‍ദേശം. വിവിധ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ആശുപത്രിയില്‍ കിടത്തി ചികില്‍സ നടത്തേണ്ട ആവശ്യമില്ലെന്നു കോടതി വിലയിരുത്തി.

ആവശ്യമുള്ളപ്പോള്‍ മതിയായ ചികില്‍സയും ആരോഗ്യ പരിചരണവും നല്‍കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ജാമ്യം അനുവദിക്കേണ്ട ആവശ്യമില്ലെന്നു ജസ്റ്റിസ് കെ. ഹേമ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവനു കോടതി ഫെബ്രുവരിയില്‍ അനുവദിച്ച ഇടക്കാല ജാമ്യം പലപ്പോഴായി നീട്ടി നല്‍കിയിരുന്നു.

എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ ജില്ലവിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചു ഗുരുവായൂര്‍ പോയതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു കോടതി നടപടി.

English summary
Controversial Godman Santhosh Madhavan, who was sentenced for imprisonment, surrendered at Eranakulam Central Jail on Monday. Court ordered action against him after he violate parole conditions,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X