കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി വിഷയം: സംസ്ഥാന നേതൃത്വം കുഴങ്ങുന്നു

  • By Lakshmi
Google Oneindia Malayalam News

P Shashi
കണ്ണൂര്‍: പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ നടപടി നേരിടുന്ന സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഘടകമാണെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശശിയ്‌ക്കെതിരെ ലൈംഗികാരോപണമുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരഞ്ഞെടുപ്പി മുമ്പേ തന്നെ തുറന്ന് സമ്മതിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ ഔദ്യോഗികപക്ഷത്തുള്ള നേതാക്കള്‍ ശശിയ്‌ക്കെതിരെ ആരോപണമുണ്ടെന്നും നടപടിയെടുക്കുമെന്നുമല്ലതെ എന്തു തരം ആരോപണമാണുള്ളതെന്ന് ഇതേവരെ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഔദ്യോഗിക പക്ഷം എന്ത് തീരുമാനമെടുക്കുമെന്നതു സംബന്ധിച്ച് ആകാംഷ നിലനില്‍ക്കുകയാണ്.

നേരത്തേ ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുപ്പിക്കുകയും അച്ചടക്ക നടപടിയെന്ന നിലയില്‍ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയിരുന്നു. പിന്നീട് ഇദ്ദേഹം വക്കീല്‍ കുപ്പായമണിയുകയും അഭിഭാഷകവൃത്തിയിലേയ്ക്ക് മാറുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

കേന്ദ്രകമ്മിറ്റി അംഗമായ വി.എസ്. അച്യുതാനന്ദനെതിരെ ശശി ഉന്നയിച്ച ആരോപണങ്ങളും ഗൗരവതരമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇതിന്റെ പേരിലാണോ, രണ്ടു ജില്ലാ നേതാക്കളുടെ ബന്ധുക്കളായ സ്ത്രീകളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണത്തിന്റെ പേരിലാണോ ശശിയ്‌ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാകയെന്നറിയാതെ സംസ്ഥാന നേതൃത്വം കുഴയുകയാണ്.

സി പി എമ്മിന്റെ മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയന്റെ ഇടപെടലിലൂടെയാണ് അതുവരെ സിപിഎമ്മിന്റെ മുന്‍നിരയില്‍ ഇല്ലാതിരുന്ന ശശി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ 1996ല്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു.

ആ കാലഘട്ടത്തിലും ശശി വിവാദങ്ങളിലകപ്പെട്ടിരുന്നു. ലോകസഭയിലേക്ക് 1989ല്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് ടി കെ ഹംസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എസ് എഫ് ഐ സ്ംസ്ഥാന സെക്രട്ടറി, ഡിവൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും ശശി പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരില്‍ പാര്‍ട്ടിയ്ക്ക് ശശിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്തിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണ്.

English summary
CPM Kerala leadership is confused over the allegations against P Shashi. Party Central leadership said that in this issue state leadership should be take a decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X