കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ നടപടി: തിരുവഞ്ചൂര്‍

  • By Lakshmi
Google Oneindia Malayalam News

hiruvanchoor Radhakrishnan
മൂന്നാര്‍: റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ വ്യാപകമായ ഭൂമികയ്യേറ്റമുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്നാണ് സന്ദര്‍ശനം. ചിന്നക്കനാല്‍ മേഖലയിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശനം നടത്തിയത്.

കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്നും എന്നാല്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മുന്‍ ദൗത്യ സംഘങ്ങളുടേയും കാബിനറ്റ് സബ് കമ്മറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ പരിശേധിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ചെങ്ങറയില്‍നിന്നുള്ള കുടുംബങ്ങളെ പുനരധിവസിപ്പിച്ച കാന്തല്ലൂര്‍ ചന്ദ്രമണ്ഡലം ഭാഗത്തും മന്ത്രി സന്ദര്‍ശനം നടത്തും. ഇവര്‍ക്ക് അനുവദിച്ച ഭൂമി താമസത്തിനും കൃഷിയ്ക്കും യോഗ്യമല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനെടയാണ് ചിന്നക്കനാലിലും മറ്റു പ്രദേശങ്ങളിലും ഭൂമി കയ്യേറ്റം നടന്നതെന്നാണ് സൂചന.

മൂന്നാറിലേക്ക് ഉടന്‍ ദൌത്യസംഘത്തെ അയക്കില്ലെന്ന് മന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു. മൂന്നാറിലെ കുടിയേറ്റക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച് ഭൂമി കൈയേറാന്‍ ശ്രമിച്ചാല്‍ അത് ശക്തമായി തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
State Revenue Minister Thiruvanchoor Radhakrishnan today opined that the government will never tolerate the illegal land encroachment in the state. Speaking to the reporters here on Monday, Minister warned of stringent action against the land encroachers especially in Munnar and other part of Idukki district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X