അമേരിക്കക്കാരോട് കണക്കു പഠിക്കാന്‍ ഒബാമ

കണക്കു പഠിച്ചാല്‍ നിങ്ങള്‍ക്കു നല്ല ശമ്പളം കിട്ടുമെന്നും വേണമെങ്കില്‍ സ്വന്തമായൊരു കമ്പനിതന്നെ തുടങ്ങാമെന്നുമൊക്കെ ഒബാമ പറഞ്ഞു നോക്കിയെങ്കിലും രക്ഷയില്ല.ആകെ 14 ശതമാനം അമേരിക്കന്‍ കുട്ടികള്‍ക്കുമാത്രമേ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് വിഷയങ്ങളില്‍ താത്പര്യമുള്ളൂ. ബാക്കി ബഹുഭുരിപക്ഷത്തിനും ഇത്തരം വിഷയങ്ങളോട് അലര്‍ജിയാണ്.
എന്നാല്‍ അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ നാള്‍ക്കുനാള്‍ മിടുക്കരായ ഇന്ത്യന്‍, ചൈനീസ് ഉദ്യോഗാര്‍ത്ഥികള്‍കള്‍ ഇടിച്ചു കയറുകയാണ്. അമേരിക്കന്‍ തൊഴിലില്ലായ്മ നിരക്കാകട്ടെ ഒന്‍പത് ശതമാനത്തിനു മുകളില്‍ തന്നെ പാറപോലെ ഉറച്ചു നില്‍ക്കുകയുമാണ്. കലികാലമെന്നല്ലാതെ വേറെന്തു പറയേണ്ടൂ.












Click it and Unblock the Notifications