ഫെയ്‌സ്ബുക്കിന് ഉപയോക്താക്കള്‍ കുറയുന്നു?

ഫെയ്‌സ്ബുക്കിന്റെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്കിലും കുറവു വന്നിട്ടുണ്ടെന്നാണ് ഇന്‍സൈഡ് ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഓരോ നാഴികകല്ല് പിന്നിടുമ്പോള്‍ മാത്രമാണ് അംഗസംഖ്യ പ്രഖ്യാപിക്കാറുള്ളത്. കഴിഞ്ഞ ജൂലായില്‍ അംഗസംഖ്യ 50 കോടി കടന്നതായി ഫെയ്‌സ്ബുക്ക് അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം വളര്‍ച്ചാനിരക്കില്‍ കുറവു വന്നിട്ടുണ്ടെന്നാണ് ഇന്‍സൈഡ് ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിന്റെ വിലയിരുത്തല്‍.
യുഎസില്‍ ഫെയ്‌സ്ബുക്കിനു 60 ലക്ഷം ഉപയോക്താക്കളെയാണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നഷ്ടമായത്. കാനഡയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതിനു പുറമേ ബ്രിട്ടന്‍, നോര്‍വെ, റഷ്യ എന്നീ രാജ്യങ്ങളിലും വന്‍ തോതില്‍ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ദൃശ്യമാകുന്നുണ്ട്.












Click it and Unblock the Notifications