50 കാരിയെ നഗ്നയാക്കി നടത്തി
ഇസ്ലാമാബാദ്: പാകിസ്താനിലെ ഇസ്ലാമബാദില്‍ അന്പതുകാരിയെ അയല്‍ക്കാര്‍ നഗ്നയാക്കി നടത്തിച്ചു. ഇവരുടെ മക്കള്‍ അയല്‍ക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അയല്‍ക്കാരനായ മുഹമ്മദ് സല്‍മാന്‍ ഇവരെ നഗ്നയാക്കി നടത്തിയത്.
ഭാര്യ ഗര്‍ഭിണിയാതിന് പിന്നില്‍ അയല്‍ക്കാരായ യുവാക്കളാണെന്ന് അറിഞ്ഞ് പ്രകോപിതനായ മുഹമ്മദ് സല്‍മാനും സഹോദരങ്ങളും സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ കുറ്റാരോപിതരായ മക്കള്‍ രണ്ടു പേരും സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് മുഹമ്മദ് സല്‍മാനും സംഘവും 50 വയസ്സുകാരിയായ അമ്മയെ വലിച്ചിഴച്ച് പുറത്തിറക്കി. ഇതിനു ശേഷം ബലമായി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി തെരുവിലൂടെ നടത്തിക്കുകയായിരുന്നു.
സംഭവത്തെ പറ്റി ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെങ്കിലും സമീപവാസികളുടെ മൊഴിയെ ആധാരപ്പെടുത്തി പോലീസ് സ്വമേധയാ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications