സാന്‍ഫ്രാന്‍സിസ്‌ക്കോ: വെബ്‌സെര്‍ച്ചുകള്‍ വേഗത്തിലാക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഗൂഗിളെത്തി. ഈ സാങ്കേതിക വിദ്യ പ്രചാരത്തിലാവുന്നതോടെ മൊബൈല്‍ ഡിവൈസുകളിലൂടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണമേറുമെന്നാണ് കന്പനിയുടെ പ്രതീക്ഷ.
ഇന്‍സ്റ്റന്റ് പേജെസ് എന്ന പേരില്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വെബ് ബ്രൗസറില്‍ ചില വെബ്‌പേജുകള്‍ പോപ്പ് അപ്പ് ചെയ്യാനുള്ള ഒരു പുതിയ സൗകര്യവും ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഗ്യാഡ്ജറ്റ്‌സിനു വേണ്ടിയുള്ള വെബ്‌സൈറ്റിന്റെ പുതിയ പതിപ്പും ഇറക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ മൊബൈല്‍ ഗ്യാഡ്ജറ്റുകളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് സെര്‍ച്ച് രണ്ട് വര്‍ഷത്തിനിടെ അഞ്ച് ഇരട്ടി വരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ലോകത്തിലെ നമ്പര്‍ വണ്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ കണ്ടെത്തല്‍.
Google Inc unveiled new features and technology to speed up Web searches and to make it easier for people to use its flagship search engine as they increasingly access the Internet from handheld mobile devices.