തീവണ്ടിയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി
മുംബൈ: മുംബൈയിലേക്ക് വന്ന ട്രെയിനില്‍ വെച്ച് ഒമ്പതുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. മുംബൈയിലേക്ക് വന്ന ഗൊരഖ്പുര്‍ എക്‌സ്പ്രസ്സില്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന ബാലികയാണ് പീഡിപ്പിയ്ക്കപ്പെട്ടത്.
മന്‍മാഡ് നാസിക് റോഡ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ വെച്ചായിരുന്നു സംഭവം. എസ്‌വണ്‍ കോച്ചിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും യാത്ര ചെയ്തിരുന്നത്. ബസ്തി റെയില്‍വേ സ്‌റ്റേഷനായപ്പോള്‍ ഇജാസ് അഹ്മദ് അന്‍സാരി (22) എന്നയാള്‍ ട്രെയിനില്‍ കയറി. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുമായെത്തിയ ഇയാള്‍ താന്‍ മുംബൈയില്‍ ജോലിയ്ക്ക് പോവുകയാണെന്നും രാത്രി ഇരിയ്ക്കാന്‍ സീറ്റ് തരണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് അപേക്ഷിച്ചു.
തീവണ്ടി മന്‍മാഡ് സ്‌റ്റേഷന്‍ വിട്ടയുടനെ പെണ്‍കുട്ടി മുകളിലത്തെ ബര്‍ത്തില്‍ കയറി കിടന്നു. അന്‍സാരി ഇതിനരികില്‍ ഇരുന്നു. ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങിയപ്പോഴാണ് അന്‍സാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
മകളുടെ ബഹളം കേട്ട് എഴുന്നേറ്റ മാതാപിതാക്കളും മറ്റു യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി റെയില്‍വേ പോലീസിനെ ഏല്പിച്ചു. ഇയാളെ ജൂണ്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications