ഈ കള്ളനു വിവാഹിതകളെ പേടിയാണ്
നാഗ്പൂര്‍: കള്ളന്‍മാര്‍ക്കു സാധാരണ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറാനാണു താത്പര്യം. എന്നാല്‍ കുല്‍മെത്തെ എന്ന കള്ളന്‍ ഇവിടെ അല്‍പ്പം വ്യത്യസ്തനാകുന്നു. മംഗല്യവതികളായ സ്ത്രീകളുടെ ആഭരണങ്ങള്‍ ഈ കള്ളന്‍ കൈ കൊണ്ട് തൊടില്ല.
കുല്‍മെത്തെ കയറിയ വീടുകളിലൊന്നും സ്ത്രീകളുടെ ആഭരണം മോഷണം പോയിട്ടില്ല. മംഗല്യവതികളുടെ കണ്ണീരു വീണാല്‍ തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അസുഖം വരുമെന്ന വിശ്വാസമാണിതിനു പിന്നില്‍. കുല്‍മെത്തെയുടെ അച്ഛനും ഇതേ സ്വഭാവക്കാരനാണ്.
ജോലി തേടി നാഗ്പൂറിലെത്തിയ കുല്‍മെത്തെ ആദ്യം ടൂറിസ്റ്റു ബസില്‍ കണ്ടക്ടറായിരുന്നു. പിന്നീട് മോഷണത്തിലേയ്ക്ക് തിരിയുകയായിരുന്നു. എന്നാല്‍ സ്ത്രീകളോട് അനുകമ്പ കാണിക്കുന്നു എന്നതു കൊണ്ട് കുല്‍മെത്തിന്റെ കുറ്റത്തിന്റെ തീവ്രത കുറയില്ലെന്ന് ക്രൈം ബ്രാഞ്ചിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications