ദില്ലി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്നറിയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പ്രധാനമന്ത്രിക്ക് കത്തയച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ടത് വനത്തിനുള്ളിലാണ്, പദ്ധതി പരിസ്ഥിതിയെ തകര്‍ക്കുമെന്നും ജൈവവൈവിധ്യം നശിപ്പിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍പറയുന്നു.
പദ്ധതിക്കുള്ള അനുമതി നിഷേധിക്കുന്നതിന് പകരമായി കേരളത്തിന് കേന്ദ്ര പൂളില്‍നിന്ന് അധിക വൈദ്യുതിയോ സാമ്പത്തിക സഹായമോ നല്‍കണമെന്നാണ് ജയറാം രമേശ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കും ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട ക്രിക്കറ്റ് സ്‌റ്റേഡിയത്തിനും പരിസ്ഥിതി അനുമതി നല്‍കില്ലെന്നു കഴിഞ്ഞദിവസം ജയറാം രമേശ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു. കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമായിരുന്നു രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.
Union Environment and Forest Minister Jairam Ramesh on Wednesday wrote to the Prime Minister Manmohan Singh to inform that Athirappilly project cannot be implemented,