കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേനീച്ച ശല്യം: മെട്രോ സ്‌റ്റേഷന്‍ അടച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: തേനീച്ചശല്യംകാരണം ദില്ലി മെട്രോ റെയില്‍വേയുടെ ഗിറ്റോര്‍നി സ്‌റ്റേഷന്‍ അടച്ചു. സ്‌റ്റേഷന്റെ പ്രധാന കവാടത്തിന് സമീപത്തായാണ് തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്നത്.

ഇവയെ പുത്താക്കാന്‍ സ്‌റ്റേഷന്‍ അധികൃതര്‍ ആദ്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാനം തീയിട്ടും രാസവസ്തുക്കള്‍ ഉപയോഗിച്ചും തേനീച്ചകളെ പുറത്താക്കാന്‍ ശ്രമം നടത്തി. ഇതോടെ തേനീച്ചകള്‍ ഇവിടെ വിട്ടുപോയി.

പക്ഷേ അധികം വൈകാതെ തിരിച്ചെത്തി വീണ്ടും ഇവിടെത്തന്നെ കൂടുവെച്ചതോടെ സ്‌റ്റേഷന്‍ കവാടം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

വീണ്ടും കൂടുതകര്‍ത്ത് തേനീച്ചകളെ ഓടിക്കാനുള്ള ശ്രമത്തിലാണ് സ്‌റ്റേഷന്‍ അധികൃതര്‍. മറ്റെവിടെയെങ്കിലും കൂടുകൂട്ടുന്നുണ്ടെങ്കില്‍ തുടക്കത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ രൂപവല്‍ക്കരിക്കുന്നകാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

English summary
The Delhi Metro officials have barricaded the entry/exit point of Ghitorni Metro station because of a huge beehive. Commuters who have been avoiding the area, fear that the bees will start another hive on the other gate,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X