Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുടെ വൃക്ക മന്ത്രവാദി ഭക്ഷിച്ചു

ലക്‌നോ: നരബലി നടത്തിയതിന് പിടിയിലാവുകയും പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരണമടയുകയും ചെയ്ത ദുര്‍മന്ത്രവാദി ബലികൊടുത്ത അഞ്ച് വയസ്സുകാരിയുടെ വൃക്ക ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദശിലെ ബരാബാങ്കി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മെയ് 11നാണ് സവിതയെന്ന അഞ്ചുവയസുകാരിയുടെ ജഡം അഴുകിയനിലയില്‍ പോലീസ് ഒരു പാടത്തു നിന്നാണ് കണെ്ടടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വൃക്കകളിലൊന്ന് ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യപ്പെട്ടിരുന്നതായും വ്യക്തമായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാമ് ദുര്‍മന്ത്രവാദിയായ ഗയപ്രസാദ് കുട്ടിയുടെ ഒരു വൃക്ക പുറത്തെടുത്തു ഭക്ഷിച്ചതായി തെളിഞ്ഞതെന്ന് പൊലീസ്് സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍ ബ്രിജ്‌ലാല്‍ പറഞ്ഞു. ഗയപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അസുഖം ബാധിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ മരണമടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് എസ്‌ഐ ഉള്‍പ്പെടെ നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

എട്ടാം തീയതി മാതാപിതാക്കളോടൊപ്പം ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭിടോകാറില്‍ എത്തിയതായിരുന്നു സവിത. അന്നു രാത്രിയില്‍ കുട്ടിയെ കാണാതായി. 11 ന് ദേഹമാസകലം പരിക്കേറ്റ നിലയില്‍ കുട്ടിയുടെ മൃതദേഹം കണെ്ടത്തുകയായിരുന്നു. കുട്ടിയുടെ അമ്മാവന്‍ അനിലിന് മക്കളില്ല. ഇയാള്‍ക്ക് മക്കളുണ്ടാകാന്‍ വേണ്ടി സവിതയെ നരബലിയ്ക്ക് വിധേയയാക്കുകയായിരുന്നു.

അനിലിനെ പിടികൂടിയപ്പോഴാണ് സത്യം പുറത്തായത്. സവിതയെ തട്ടിക്കൊണ്ടുപോയി മന്ത്രവാദിയുടെ മുന്നിലെത്തിച്ചത് അനിലായിരുന്നു. രണ്ടുപേരും കൂടി കുട്ടിയെ കൊല്ലുകയും പിന്നീട് മന്ത്രവാദി വൃക്ക ചൂഴ്‌ന്നെടുത്ത് അതു തിന്നുകയും ചെയ്തതായി അനില്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മന്ത്രവാദി ഗയ പ്രസാദിനെയും പോലീസ് പിടികൂടുകയായിരുന്നു. പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+